Home News സിപിഎം ബന്ധു നിയമനങ്ങള്‍ നടത്തുന്നു, അര്‍ഹതയുള്ളവരുടെ അവസരം സര്‍ക്കാര്‍ നിഷേധിച്ചു; വിഡി സതീശന്‍

സിപിഎം ബന്ധു നിയമനങ്ങള്‍ നടത്തുന്നു, അര്‍ഹതയുള്ളവരുടെ അവസരം സര്‍ക്കാര്‍ നിഷേധിച്ചു; വിഡി സതീശന്‍

62
0
കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തില്‍ ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അനധികൃത നിയമനങ്ങള്‍ എല്ലാം റദ്ദാക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണം.കഴിഞ്ഞ6 വര്‍ഷം സര്‍വ്വകലാശാലകളില്‍ നടന്ന നിയമനങ്ങള്‍ പരിശോധിക്കുന്നു. സിപിഎം  ബന്ധു നിയമനങ്ങളാണ് നടക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമം നിയമപരമായി നേരിടും. അര്‍ഹതപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് കണ്ണൂര്‍ സര്‍വകലാശാലയിലേതെന്ന് വി ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്‍ ക്രമക്കേടുകള്‍ നടത്താനാണ്. വി സിമാരെ അടിമകളാക്കാനേ ബില്‍ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടി വന്നാല്‍ പ്രതിപക്ഷവും നിയമനടപടിയിലേക്ക് നീങ്ങുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. അര്‍ഹതയുള്ള ആളുടെ അവസരമാണ് സര്‍ക്കാര്‍ നിഷേധിച്ചത്. അധ്യാപക നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു.
Previous articleമാറ്റമില്ലാതെ സ്വര്‍ണവില;  ഇന്നത്തെ വിപണി നിരക്ക് അറിയാം
Next articleസോളാര്‍ പീഡന കേസ്; അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു