സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ച് ആരോപണങ്ങള്‍ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ഈ ആവശ്യം ഉന്നയിച്ചാണ് കോണ്‍ഗ്രസും യുഡിഎഫും സമരം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ മുഴുവന്‍ ദുരൂഹതയാണ് എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ വിശ്വാസമില്ലെന്നും സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിലുള്ള കാര്യങ്ങള്‍ ഹൈക്കോടതി നേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൂടാതെ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞത് പോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യില്ലെന്നും മുഖ്യമന്ത്രി പേടിക്കണ്ടെന്നും വിഡി സതീശന്‍ വ്യക്തമാക്കി.