Home News ഉത്തരാഖണ്ഡിലും ഒഡിഷയിലും ഉപതെരഞ്ഞെടുപ്പ് ഫല൦ ഇന്നറിയാം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് നിർണ്ണായക മത്സരം

ഉത്തരാഖണ്ഡിലും ഒഡിഷയിലും ഉപതെരഞ്ഞെടുപ്പ് ഫല൦ ഇന്നറിയാം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് നിർണ്ണായക മത്സരം

192
0

തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലും ഒഡീഷയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം. ഉത്തരാഖണ്ഡ‍് ചമ്പാവട് മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാമിക്ക് വിജയം അനിവാര്യമാണ്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുഷ്കർ സിങ് ധാമി കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു.

കോൺഗ്രസ്സ് സ്ഥാനാർത്ഥിയോട് നേരത്തെ പരാജയപ്പെട്ടെങ്കിലും ആത്മവിശ്വാസത്തിലാണ് പുഷ്‌കര്‍ സിംഗ് ധാമി. വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന് പുഷ്‌കര്‍ സിംഗ് ധാമിപറഞ്ഞു. ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, പുഷ്‌കര്‍ സിങ് ധാമിക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് നിര്‍മല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി.

സിറ്റിംഗ് എംഎൽഎയും ബിജെഡി നേതാവുമായ കുമാർ മൊഹന്തി മരിച്ചതിനെ തുടർന്നാണ് ഒഡിഷയിലെ ബ്രജാരഞ്ച്ഗഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ബിജെഡിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. കുമാർ മൊഹന്തിയുടെ ഭാര്യ അൽക്ക മൊഹന്തിയാണ് ബിജെഡി സ്ഥാനാർഥി. സമാജ്‌വാദി പാര്‍ട്ടിയിലെ മനോജ് കുമാര്‍ ഭട്ട്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹിമാഷു ഗഡ്‌കോട്ടി എന്നിവരും തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലുണ്ട്.

Previous articleകാലവർഷം; സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത
Next articleനടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നൽകുമോ? വിധി ഇന്ന്