Home News അല്‍ ഖ്വയിദ നേതാവിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച് യുഎസ്

അല്‍ ഖ്വയിദ നേതാവിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച് യുഎസ്

131
0

അല്‍ ഖ്വയ്ദ നേതാവിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച് അമേരിക്ക. യുഎസ് സഖ്യ സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് അല്‍-ഖ്വയ്ദ ബന്ധമുള്ള ഹോറസ് അല്‍ ദിന്‍ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് അബൂഹംസ അല്‍ യെമനി കൊല്ലപ്പെട്ടത്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലാണ് ഡ്രോണ്‍ ആക്രമണം നടന്നത്.

തിങ്കളാഴ്ച രാത്രി അബൂഹംസ തനിച്ചു ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഇദ്ലിബ് കേന്ദ്രമാക്കി അല്‍-ഖ്വയിദ വിഭാഗങ്ങള്‍ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് യുഎസ് ആക്രമണം. മേഖലയിലെ ശക്തരായ തീവ്രവാദി വിഭാഗമാണ് ഹോറസ് അല്‍ ദിന്‍.

2019 ഡിസംബറിലെ ഡ്രോണ്‍ ആക്രമണത്തില്‍ മുതിര്‍ന്ന ഹൊറാസ് അല്‍-ദിന്‍ കമാന്‍ഡറും അബു ഖദീജ അല്‍-ഉര്‍ദുനി എന്നറിയപ്പെടുന്ന ജോര്‍ദാന്‍ പൗരനുമായ ബിലാല്‍ ഖുറൈസത്ത് കൊല്ലപ്പെട്ടിരുന്നു.

 

Previous articleകെ.എസ്.ആര്‍.ടി.സിയിലെ ശമ്പളവിതരണം; ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി
Next articleബഫര്‍സോണ്‍; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം