Home News ഒസാമ ബിൻ ലാദന്റെ ഫോട്ടോ ഓഫീസിൽ സ്ഥാപിച്ചു ആരാധന; യുവാവിനെ സസ്പെൻഡ് ചെയ്തു

ഒസാമ ബിൻ ലാദന്റെ ഫോട്ടോ ഓഫീസിൽ സ്ഥാപിച്ചു ആരാധന; യുവാവിനെ സസ്പെൻഡ് ചെയ്തു

185
0

ആഗോള ഭീകരനും അൽ ഖ്വായ്ദ നേതാവുമായിരുന്ന ഒസാമ ബിൻ ലാദന്റെ ഫോട്ടോ വെച്ച് ആരാധിച്ച യുവാവിനെ സസ്പെൻഡ് ചെയ്തു. ലോകത്തെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയർ എന്ന അടിക്കുറിപ്പോടെയാണ് ലാദന്റെ ചിത്രം ഇയാൾ ഓഫിസിൽ പതിപ്പിച്ചത്. സർക്കാർ വൈദ്യുതി വിതരണ കമ്പനിയായ ദക്ഷിണാഞ്ചൽ വിദ്യുത് വിത്രൻ നിഗം ​​ലിമിറ്റഡിന്റെ (ഡിവിവിഎൻഎൽ) സബ് ഡിവിഷനൽ ഓഫീസർ (എസ്ഡിഒ) രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് സസ്പെൻഡ് ചെയ്തത്.

‘ബഹുമാനപ്പെട്ട ഒസാമ ബിൻ ലാദൻ, ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എഞ്ചിനീയർ’ എന്ന് എഴുതിയ ഒരു ചെറിയ കുറിപ്പും ഇയാൾ ചിത്രത്തിന് താഴെ ഇട്ടിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായതോടെയാണ് ഇത് മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇയാളെ ഉദ്യോഗത്തിൽ നിന്നും സസ്‌പെന്റ് ചെയ്യുകയായിരുന്നു. ബിൻ ലാദന്റെ ചിത്രവും ഓഫീസിൽ നിന്നും എടുത്തുമാറ്റി.

എന്നാൽ സംഭവത്തെ ന്യായീകരിച്ചാണ് ഉദ്യോഗസ്ഥൻ വീണ്ടും സംസാരിച്ചത്. ആർക്കും ആരെയും ആരാധിക്കാനാകും. ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എഞ്ചിനീയറായിരുന്നു ഒസാമ ബിൻ ലാദൻ. ചിത്രം നീക്കം ചെയ്തെങ്കിലും, അതിന്റെ നിരവധി കോപ്പികൾ തന്റെ പക്കലുണ്ടെന്ന് ഗൗതം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ സിംഗ് നിർദേശം നൽകി.

Previous articleനാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുല്‍ ഗാന്ധി ഇന്ന് ഹാജരാകില്ല
Next articleകെ.കെയുടെ മരണ൦; ‘അസ്വസ്ഥതയുണ്ടായെങ്കില്‍ കെ കെ അത് പറയണമായിരുന്നു’, ന്യായീകരണവുമായി തൃണമൂല്‍