ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. ലഖ്നൗ പൊലീസിന്റെ ഹെല്പ്ലൈന് വാട്സ്ആപ്പ് നമ്പറിലാണ് കഴിഞ്ഞ ദിവസം അജ്ഞാതന്റെ മുന്നറിയിപ്പ്.
മൂന്നു ദിവസത്തിനകം യോഗിയെ ബോംബ് വച്ച് വകവരുത്തുമെന്നാണ് സന്ദേശത്തിലുള്ളതെന്ന് പൊലീസ് പറയുന്നു. വധഭീഷണിയില്‍ ഹെല്പ്ലൈന് ഓപറേഷന് കമാന്‍ഡറുടെ പരാതിയില്‍ സുശാന്ത് ഗോള്‍ഫ് പൊലീസ് കേസെടുത്തിട്ടുണ്ട്.
മുന്നറിയിപ്പിനു പിന്നാലെ യോഗിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. സന്ദേശം അയച്ചയാളെ പിടികൂടാനുള്ള തിരച്ചില്‍ ആരംഭിച്ചതായി യു.പി പൊലീസ് അറിയിച്ചു.