Home News വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ 1707; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി, കൂടുതല്‍ ആളുകള്‍ മലപ്പുറത്ത്

വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ 1707; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി, കൂടുതല്‍ ആളുകള്‍ മലപ്പുറത്ത്

308
0

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ അധ്യാപകര് വാക്‌സിന്‍ എടുക്കാത്തത്.

അദ്ധ്യാപകരും അനദ്ധ്യാപകരുമായി 1707 പേരാണ് വാക്സിനെടുക്കാത്തത്. ഇതില്‍ 1066 പേര്‍ എല്‍. പി, യു പി, ഹൈസ്‌കൂളുകളില്‍ നിന്നുള്ളവരാണ്. മലപ്പുറത്ത് 201 അധ്യാപകര്‍ ആണ് വാക്‌സിന്‍ എടുക്കാന്‍ ഉളളത്. വയനാട്ടിലാണ് ഏറ്റവും കുറവ്. ജില്ലയില്‍ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 29 പേര്‍ മാത്രമാണ് ഇനി വാക്സിന്‍ എടുക്കാനുള്ളത്.

‘അദ്ധ്യാപകരുടെ പേരുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞിട്ടില്ല. സമൂഹം അറിയണമെന്ന് ഇന്നലെ പറഞ്ഞു. ഏതൊക്കെ അദ്ധ്യാപകനാണെന്ന് പറയുമെന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും അദ്ധ്യാപകനെ മാനസികമായി പീഡിപ്പിക്കാനൊന്നുമല്ലല്ലോ. കാര്യങ്ങള്‍ നടന്നുപോകണം. നമ്മുടെ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കണം അത്രേയുള്ളു. ഏതൊക്കെ സ്‌കൂളുകളിലൊണെന്നൊക്കെ ലിസ്റ്റുണ്ട്. വേണ്ട, അതൊന്നും ഇപ്പോള്‍ വേണ്ട, വേണ്ടി വന്നാല്‍ പിന്നെ ആലോചിക്കാം.’-മന്ത്രി പറഞ്ഞു.

 

Previous articleമോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്
Next articleസഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തി