നടന് ഉണ്ണി മുകുന്ദന്റെ രൂപത്തില്‍ റീല്‍സ് വിഡിയോകള്‍ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായ യുവാവിനെ പീഡനക്കേസില്‍ കഴിഞ്ഞ ദിവസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ചിലര്‍ നടന് ഉണ്ണി മുകുന്ദന്റെ പേജിനു താഴെയും കമന്റുകളുമായി എത്തി.
‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ.. പോസ്റ്റ് കണ്ടു..’ എന്നാണ് ഇതില്‍ ഒരാള്‍ കമന്റ് ഇട്ടത്. എന്നില്‍ കമന്റിന് ഉണ്ണിയുടെ മറുപടിയും ഉടനെത്തി. ‘ഞാന്‍ ഇപ്പോള്‍ ജയിലില്‍ ആണ്. ഇവിടെ ഇപ്പോള്‍ സൗജന്യ വൈഫൈ ആണ്. നീയും പോരൂ..’ താരം കുറിച്ചു.
ലോഡ്ജില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍ ആയതിന് പിന്നാലെ സൈബര്‍ ഇടങ്ങളിലും ട്രോള്‍ പേജുകളിലും സജീവ ചര്‍ച്ചയായിരുന്നു. പിന്നാലെ ഇയാളുടെ മെസേജുകള്‍ പങ്കിട്ടും ചിലര്‍ രംഗത്തെത്തി.
ടിക്ടോക് ചെയ്യുന്നതിന്റെ ടിപ്സുകള്‍ പഠിപ്പിക്കാമെന്നു പറഞ്ഞാണ് സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം, ലോഡ്ജില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചിറയിന്‍കീഴ് വെള്ളല്ലൂര്‍ കീഴ്പേരൂര്‍ സ്വദേശി വിനീതിനെയാണു (25) കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.