Home News സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം മണിക്കൂറുകള്‍ക്കകം

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം മണിക്കൂറുകള്‍ക്കകം

234
0

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം ഇന്ന് സിംഘുവില്‍ ചേരും. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനാല്‍ സമരരീതി മാറ്റണമെന്നാണ് പഞ്ചാബിലെ ഒരു വിഭാഗം കര്‍ഷകസംഘടനകളുടെ അഭിപ്രായം. (samyukt kisan morcha meeting)

മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ്, കര്‍ഷകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങി ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. സമരത്തിനിടെ മരിച്ചവരുടെ കണക്ക് ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരണത്തിലും, ആറിന ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിക്കാത്തതിലും കര്‍ഷക സംഘടനകള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്. താങ്ങുവില സംബന്ധിച്ച ഉന്നത സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുളള കേന്ദ്ര സര്‍ക്കാര്‍ ആവശ്യവും യോഗന്‍ ചര്‍ച്ച ചെയ്യും.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കര്‍ഷക സമരത്തിനിടെ മരിച്ചവരുടെ എണ്ണം സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്ന് രാഹുല്‍ പറഞ്ഞു.

Previous articleകൊലക്ക് പകരം കൊല എന്നത് സി.പി.എം മുദ്രാവാക്യമല്ല; സന്ദീപിന്‌റെ കൊലപാതകത്തില്‍ ഉന്നതതല അന്വേഷണം വേണം; കോടിയേരി
Next articleസുബ്രഹ്‌മണ്യന്‍ സ്വാമി ത്യണമൂല്‍ കോണ്‍ഗ്രസിലേക്ക്?