Home News യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കൊവിഡ് നിരീക്ഷണത്തിലേക്ക് മാറി

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കൊവിഡ് നിരീക്ഷണത്തിലേക്ക് മാറി

69
0

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിലായത്തോടെ നിരീക്ഷണത്തിലേക്ക് മാറി. 72 കാരനായ ഗുട്ടെറസ് തന്റെ വരാനിരിക്കുന്ന വ്യക്തിഗത മീറ്റിംഗുകൾ എല്ലാം നിർത്തലാക്കിയിട്ടുണ്ട്. ഐക്യരാഷ്‌ട്ര സഭാ വക്താവ് ഫർഹാൻ ഹഖാണ് വാർത്ത പുറത്തുവിട്ടത്.

ബുധനാഴ്‌ച മാൻഹട്ടനിൽ നടക്കുന്ന യുഎൻ പ്രസ് അസോസിയേഷന്റെ വാർഷിക ആഘോഷത്തിൽ ഗുട്ടെറസ് അതിഥിയായി എത്തേണ്ടതായിരുന്നു. നൈജർ പ്രസിഡന്റ് മുഹമ്മദ് ബസൂമിന്റെ നേതൃത്വത്തിൽ തീവ്രവാദത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളികളെക്കുറിച്ചുള്ള യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിലും അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു. നിലവിൽ കൗൺസിൽ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ബാസൂം ഇന്നലെ ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്.

ഗുട്ടെറസിന്റെ അവസ്ഥയെക്കുറിച്ച് ഉടൻ പ്രതികരിക്കാൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് വിസമ്മതിച്ചു. 72 കാരനായ ഗുട്ടാറസ് രണ്ടു ഡോസ് വാക്‌സനെടുക്കയും തുടർന്ന് കഴിഞ്ഞ മാസം ബൂസ്റ്റർ ഡോസും എടുത്തിട്ടുണ്ട്. സഭാ സമ്മേളന കാലഘട്ടമായതിനാൽ യോഗങ്ങളിൽ നിന്ന് മാറിനിൽക്കാനാണ് ആരോഗ്യവിദഗ്ധരുടെ ഉപദേശം. എന്നാൽ യോഗ നടപടികളിൽ ഔദ്യോഗിക വസതിയിൽ ഇരുന്നു കൊണ്ട് പങ്കെടുക്കുവാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

Previous articleഫോർബ്‌സിന്റെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായ മൂന്നാം വർഷവും ഇടംപിടിച്ച് നിർമല സീതാരാമൻ
Next articleബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ വ്യോമ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു