Home News തുര്‍ക്കിയ്ക്ക് ഇനി പുതിയ പേര്; യു.എന്‍ അംഗീകരിച്ചു

തുര്‍ക്കിയ്ക്ക് ഇനി പുതിയ പേര്; യു.എന്‍ അംഗീകരിച്ചു

55
0

തുര്‍ക്കി ഇനി അറിയപ്പെടുക പുതിയ പേരില്‍. യു.എന്‍ രേഖകളില്‍ ഇനി മുതല്‍ പുതിയ പേരിലായിരിക്കും അറിയപ്പെടുക. തുര്‍ക്കി ഇനി തുര്‍ക്കിയെ എന്നാണ് അറിയപ്പെടുന്നത്. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലുവില്‍ നിന്ന് ബുധനാഴ്ച സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തില്‍ ”തുര്‍ക്കി” എന്നതിന് പകരം ”തുര്‍ക്കിയെ” ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

ഈയാഴ്ചയാണ് ഔദ്യോഗിക രേഖകളില്‍ പുതിയ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഉര്‍ദുഗാന്‍ ഭരണകൂടം യു.എന്‍ വൃത്തങ്ങളെ സമീപിച്ചത്. അന്താരാഷ്ട്ര സമിതികളോടെല്ലാം പേരുമാറ്റം അംഗീകരിക്കാന്‍ ആവശ്യപ്പെടും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജ്യത്തിന്റെ പേര് മാറ്റി പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രഖ്യാപനം നടത്തിയത്.

 

 

Previous articleസോണിയ ജി എത്രയും വേഗം സുഖം പ്രാപിക്കട്ടെ; സോണിയ ഗാന്ധിയുടെ ആരോഗ്യത്തിന് ആശംസകളുമായി പ്രധാനമന്ത്രി
Next articleഇന്ത്യന്‍ ഗോതമ്പ് ഇറക്കുമതിക്ക് അനുമതി നിഷേധിച്ച് തുര്‍ക്കി