മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി എംഎല്‍എ ഉമ തോമസ്. രാജാവ് നഗ്‌നനാണെന്നു പറയാന്‍ കൂട്ടത്തിലുള്ളവര്‍ക്ക് മടി കാണിക്കുന്ന കാലമാണിത്. എന്നാല്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ തെരുവിലിറക്കും എന്നുമാണ് അവര്‍ പറഞ്ഞത്.
ജയിലിലേക്ക് പോകുന്ന ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാവ്യ നീതിയാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും ഉമ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തില്‍ കൂടുതല്‍ ആളുകള്‍ അണിനിരക്കും. നാട് നന്നാകാന്‍ രാജാവ് നന്നാകണം എന്നും കൊച്ചി കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംസാരിക്കവെ ഉമ തോമസ് പറഞ്ഞു.