Home News പി ടിയ്ക്ക് ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യത, സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നു; ഉമ തോമസ്

പി ടിയ്ക്ക് ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യത, സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നു; ഉമ തോമസ്

166
0

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെതിരെ സൈബര്‍ ആക്രമണം. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്നും ഉമ തോമസ് പറഞ്ഞു.

സൈബര്‍ ആക്രമണത്തിന് പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ്. എല്ലാത്തരത്തിലുള്ള വ്യക്തിഹത്യകളും പുച്ഛിച്ച് തള്ളുകയാണ്. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. പി ടി തോമസിനായി ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യതയാണെന്നും ഉമ തോമസ് പറഞ്ഞു. പി.ടി തോമസിന് ഉമ, ഭക്ഷണം മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞതിനെ ചൊല്ലിയാണ് പിന്നീടുള്ള ആക്ഷേപം. പി.ടി മരിക്കുന്നതിന് മുമ്പ് വീട്ടിലെ മുല്ല വാടിയെന്ന് പറഞ്ഞതിനെയും സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്.

സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീയെന്ന രീതിയിലുള്ള ആക്ഷേപം കേട്ട് കഴിഞ്ഞു. അതില്‍ നിന്ന് തന്നെ പലപ്പോഴും പണ്ട് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ ചിതയിലേക്ക് ചാടും. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചാടുമെന്നാണ് പ്രചരിപ്പിച്ചു. അവര്‍ മുന്‍പന്തിയില്‍ വരരുതെന്ന നിലപാടാണ് എല്‍ഡിഎഫിലുള്ളതെങ്കില്‍ തിരുത്തപ്പെടണമെന്നും ഉമ തോമസ് പറഞ്ഞു.

Previous articleജമ്മു കശ്മീരില്‍ ഭീകരാക്രമണം; ബാങ്ക് മാനേജറെ ഭീകരര്‍ വെടിവെച്ചു കൊന്നു
Next articleസോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു