ഉക്രൈന് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് നേരിയ ആശ്വാസം. ഉക്രൈന് അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന ഏതാനും സൈനികരെ റഷ്യ പിന്‍വലിച്ചതായാണ് റിപ്പോർട്ട്. ഈ ആഴ്ച അവസാനം ഉക്രൈന് ആക്രമിക്കപ്പെടുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് റഷ്യയുടെ അപ്രതീക്ഷിതമായ നടപടി.
ഉക്രൈന് അതിര്‍ത്തിയിലും ക്രിമിയയിലും ക്യാംപ് ചെയ്തിരുന്ന സൈനികരില്‍ ചിലരെയാണ് റഷ്യ രാജ്യത്തേക്ക് മടക്കിവിളിച്ചത്. സൈനികര്‍ ദൗത്യം പൂര്‍ത്തിയാക്കിയതായി റഷ്യ അറിയിച്ചു. പിന്മാറ്റത്തിന് മുന്‍പ് റഷ്യന്‍ പട്ടാളക്കാര്‍ ആസൂത്രണം ചെയ്തതുപോലെ സൈനിക അഭ്യാസം നടത്തിയതായി പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.
റഷ്യ ഉക്രൈനെ ആക്രമിക്കുമെന്ന സൂചന ലോക സമാധാനത്തിന് തന്നെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. യുഎസും സഖ്യകക്ഷികളും നിരസിച്ച നാറ്റോയിൽ ചേരാൻ ഉക്രെയ്നെ അനുവദിക്കില്ലെന്ന ഉറപ്പ് റഷ്യ തേടുന്നുണ്ട്. നാറ്റോയില്‍ ചേരാനുള്ള ഉക്രൈന്റെ നീക്കമാണ് റഷ്യയെ ചൊടിപ്പിക്കുന്നത്. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലെ അസ്വാരസ്യം വര്‍ദ്ധിക്കുന്നതിനും ഇത് ഇതിടയാക്കി. ഉക്രൈനെ ആക്രമിച്ചാല്‍ റഷ്യ കടുത്ത ഉപരോധങ്ങളെ നേരിടേണ്ടിവരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.