യുക്രെയ്നിലെ പിവ്ദെനൗക്രെയ്ൻസ്ക് ആണവ നിലയത്തിന് സമീപമുള്ള ജനവാസ മേഖലയിൽ റഷ്യ മിസൈൽ ആക്രമണം നടത്തി. 12 പേർക്ക് പരിക്കേറ്റു.
ആക്രമണത്തിൽ അഞ്ച് നില കെട്ടിടത്തിനും വീടുകൾക്കും കേടുപറ്റിയതായും നാല് കുട്ടികൾക്ക് പരിക്കേറ്റതായും പ്രാദേശിക ഗവർണർ വിറ്റാലി കിം അറിയിച്ചു.
യുക്രെയ്ൻ അതിർത്തിയിലെ ക്രിമിയിൻ പ്രവിശ്യയിലുള്ള ആണവ നിലയത്തിന് സമീപത്ത് റഷ്യ മിസൈൽ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.