Home News വിജയം സുനിശ്ചിതം, സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണെന്ന് ഉമ തോമസ്

വിജയം സുനിശ്ചിതം, സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണെന്ന് ഉമ തോമസ്

203
0

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പരാതി നല്‍കിയിട്ടും സ്വീകരിക്കുന്നില്ലെന്നും ഉമാ തോമസ് പറഞ്ഞു.

കോണ്‍ഗ്രസിന് വിജയം സുനിശ്ചിതമാണ്. സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണെന്നും ഉമ തോമസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഉമ തോമസ്.

തൃക്കാക്കരയിലെ ജനങ്ങളുടെ മനസിന്റെ അംഗീകാരം തനിക്ക് ലഭിക്കുമെന്ന് ഉമ തോമസ് പറഞ്ഞു. പി ടി തോമസിന്റെ അനുഗ്രഹം തന്നോടൊപ്പമുണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷത്തെ കുറിച്ച് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Previous articleതൃക്കാക്കരയിലെ കള്ളവോട്ടിന് പിന്നില്‍ സിപിഎം, വ്യാപകമായി കള്ളവോട്ട് നടന്നു; വി ഡി സതീശന്‍
Next articleകുരങ്ങുപനി; സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം