Home News തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനത്തിന് മുമ്പ് വിജയഗാനം പുറത്തുവിട്ട് യുഡിഎഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനത്തിന് മുമ്പ് വിജയഗാനം പുറത്തുവിട്ട് യുഡിഎഫ്

186
0

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുന്‍പായി വിജയഗാനം പുറത്തുവിട്ട് യുഡിഎഫ്. തൃക്കാക്കര വിധി നൂറു ശതമാനം യുഡിഎഫിനൊപ്പമാണെന്ന് നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ വിജയം ഉറപ്പിച്ച് കൊണ്ടുള്ള ഗാനം പുറത്തുവിട്ടത്.

ഷബീര്‍ നീറുങ്കല്‍, ലിജി ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഏറെ പ്രതീക്ഷയിലാണ് യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍. ഇതിനിടയിലാണ് ഉമ തോമസിന്റെ വിജയം ഉറപ്പിച്ചുള്ള ഗാനം യുഡിഎഫ് പുറത്തുവിട്ടത്.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയുമെന്ന് ജില്ലാ കണ്‍വീനര്‍ ഡൊമിനിക് പ്രസന്റേഷന്‍ വ്യക്തമാക്കിയിരുന്നു. എന്ത് പ്രതിസന്ധിയുണ്ടായാലും യുഡിഎഫ് തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Previous articleഎയര്‍ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കും; 3000 പേര്‍ പുറത്തേക്ക്
Next articleമത്സ്യഫെഡ് അഴിമതി: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍