Home News തിരുവനന്തപുരം ലോഡ്ജിലെ കൊലപാതകം; രണ്ട് പേരെ പോലീസ് പിടികൂടി

തിരുവനന്തപുരം ലോഡ്ജിലെ കൊലപാതകം; രണ്ട് പേരെ പോലീസ് പിടികൂടി

178
0

തിരുവനന്തപുരത്ത് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടയാളും പരിക്കേറ്റയാളും ഗുണ്ടാ പട്ടികയിലുള്ളവരെന്ന് പോലീസ്. കൊലപാതകത്തിന് പിന്നിൽ എന്തെങ്കിലും ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് റൂറൽ എസ് പി അറിയിച്ചു. പെട്ടെന്നുള്ള പ്രകോപനം കൊലപാതകത്തില്‍ കലാശിച്ചതാണോയെന്നും അതോ നേരത്തെ ആസൂത്രണം ചെയ്ത് പദ്ധതി നടപ്പാക്കിയതാണോയെന്നും അന്വേഷിക്കു൦. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിലാണ് നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാള്‍ കൊല്ലപ്പെട്ടത്. 2011 ലെ വഴയില ഇരട്ടകൈാലപാത കേസിലും മണിച്ചൻ പ്രതിയാണ്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്.

സംഭവത്തില്‍ ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ് സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ. നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. ഇന്നലെ രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇന്നലെ രാത്രി ആറാംകല്ലിലെ ആരാമം ലോഡ്ജില്‍ നാലുപേര്‍ മുറിയെടുത്ത് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരുടെ ആക്രമണത്തില്‍ പരുക്കേറ്റ മണിച്ചനേയും ഹരികുമാറിനേയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എങ്കിലും ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ മണിച്ചന്‍ മരിച്ചു.

Previous articleകെ.കെയുടെ മരണ൦; ‘അസ്വസ്ഥതയുണ്ടായെങ്കില്‍ കെ കെ അത് പറയണമായിരുന്നു’, ന്യായീകരണവുമായി തൃണമൂല്‍
Next articleരാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നു; രാജ്യസഭ തെരഞ്ഞെടുപ്പിലും കുതിരക്കച്ചവട൦ ഭയന്ന് കോൺഗ്രസ്