Home News ഉദയ്പുര്‍ കൊലപാതകം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍, 30 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ഉദയ്പുര്‍ കൊലപാതകം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍, 30 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

112
0

ഉദയ്പുരിലെ തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അജ്മീറിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.

അതേസമയം ഉദയ്പൂരിലെ ഐജിയും എസ്പിയുമടക്കം 30 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. പ്രഫുല്‍കുമാര്‍ പുതിയ റേഞ്ച് ഐജിയാകും. വികാസ് ശര്‍മ എസ്പിയാകും. കൊലപാതകം തടയാന്‍ വേണ്ട നപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് എ.എസ്.ഐയെ സസ്‌പെന്‍ഡ് ?ചെയ്തു.

ചൊവ്വാഴ്ചയാണ് കനയ്യ കൊല്ലപ്പെടുന്നത്. രണ്ടുപേര്‍ കടയില്‍ കയറി കനയ്യയെ വെട്ടിക്കൊല്ലുകയും കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളായ റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നിവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ഉദയ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനമെടുത്തിരുന്നു. ഇന്നലെ നടന്ന സര്‍വകക്ഷി യോഗം കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അതേ സമയം സര്‍ക്കാരിന്റെ കഴിവുകേടാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന വിമര്‍ശനം ബി ജെ പി ശക്തമാക്കുകയാണ്.

Previous article‘സിപിഐഎം ബോംബെറിഞ്ഞാല്‍ മതിലില്‍ തട്ടി വീഴില്ല, വെള്ള പുതപ്പിച്ച് കിടത്തും’; ഭീഷണിയുമായി സിപിഐഎം നേതാവ്
Next articleസ്വന്തം ദേശീയ റെക്കോഡ് വീണ്ടും തിരുത്തിയെഴുതി നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ വെളളി മെഡല്‍