Home News ബെല്‍ജിയത്തില്‍ രണ്ട് ഹിപ്പോകള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ബെല്‍ജിയത്തില്‍ രണ്ട് ഹിപ്പോകള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

91
0
Hippos that have recently tested positive for COVID-19 are seen at Antwerp Zoo, amid the coronavirus disease (COVID-19) pandemic, in this handout photo dated Summer 2021. Antwerp ZOO Society/Jonas Verhulst/Handout via REUTERS

ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ് മൃഗശാലയില്‍ രണ്ട് ഹിപ്പോകള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഹിപ്പോകളില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. പൂച്ചകളിലും കുരങ്ങുകളിലുമാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത് മൃഗശാലയിലെ വെറ്റിനറി ഡോക്ടര്‍ ഫ്രാന്‍സിസ് വെര്‍കാമ്മന്‍ പറഞ്ഞു.

14ഉം 41ഉം വയസുള്ള ഹിമാനി, ഹെര്‍മിയന്‍ എന്നീ ഹിപ്പോകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. വൈറസ് സ്ഥിരീകരിച്ച ഹിപ്പോകള്‍ക്ക് മൂക്കൊലിപ്പല്ലാതെ മറ്റു ലക്ഷണങ്ങളൊന്നുമില്ല. ഹിപ്പോകള്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.

ഹിപ്പോകള്‍ക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമല്ല. നിലവില്‍ മൃഗശാല ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യരില്‍ നിന്ന് വളരെ പെട്ടെന്ന് കോവിഡ് 19 മൃഗങ്ങളിലേക്ക് പകരാറുണ്ട്. എന്നാല്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ മാസം, നെബ്രാസ്‌കയിലെ മൃഗശാലയില്‍ മൂന്ന് ഹിമപ്പുലികള്‍ കോവിഡ് ബാധിച്ച് ചത്തിരുന്നു.

 

Previous articleമുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്‌റെ ഷട്ടറുകള്‍ വീണ്ടും തുറന്നു; വീടുകളില്‍ വെളളം കയറി
Next articleനാഗാലാന്‍ഡ് വെടിവയ്പ്പ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം