കോഴിക്കോട് വെള്ളിമാടുകുന്ന് ബാലികാമന്ദിരത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. പോക്സോ കേസിലെ ഇരകളായ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. അതേസമയം പെണ്‍കുട്ടികള്‍ കായകുളത്തേക്ക് പോയതെന്നാണ് സൂചനയെന്നും റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ഇവിടെനിന്ന് കാണാതായിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് ആറുപെണ്‍കുട്ടികളും ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ചാടിപ്പോയത്. പിന്നീട് ഇവരില്‍ ഒരാളെ മൈസൂരുവില്‍നിന്നും മറ്റൊരാളെ ബെംഗളൂരുവില്‍നിന്നും നാലുപേരെ നിലമ്പൂരില്‍നിന്നുമാണ് പോലീസ് കണ്ടെത്തിയത്.