Home News വട്ടിയൂര്‍ക്കാവ് സിപിഎം-ഡിെൈവഫ്‌ഐ സംഘര്‍ഷം: രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

വട്ടിയൂര്‍ക്കാവ് സിപിഎം-ഡിെൈവഫ്‌ഐ സംഘര്‍ഷം: രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

89
0
തിരുവനന്തപുരം,വട്ടിയൂര്‍ക്കാവിലെ സിപിഐഎം- ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, വൈസ് പ്രസിഡന്റ് നിയാസ് എന്നിവരെയാണ് ആറു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.
വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്
വട്ടിയൂര്‍കാവില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്. ഓഫീസിലെ സഹായിയായ യുവാവും ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നാണ് വിവരം. ആക്രമിച്ചെന്ന പരാതിയുമായി ഇരുകൂട്ടരും വട്ടിയൂര്‍ക്കാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്.
വട്ടിയൂര്‍ക്കാവിലേത് പ്രാദേശിക വിഷയമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.അത് പ്രാദേശിക അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Previous articleതമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ആത്മഹത്യ
Next articleടൈറ്റാനിക് നടന്‍ ഡേവിഡ് വാര്‍ണര്‍ അന്തരിച്ചു