Home News രാജ്യത്ത് ഫെബ്രുവരി 23,24 ദിവസങ്ങളില്‍ പൊതുപണിമുടക്ക്

രാജ്യത്ത് ഫെബ്രുവരി 23,24 ദിവസങ്ങളില്‍ പൊതുപണിമുടക്ക്

84
0

രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ടാണ് പണിമുടക്കിന് കഴിഞ്ഞമാസം ട്രേഡ് യൂണിയനുകള്‍ തീരുമാനമെടുത്തത്. എന്നാല്‍ തീയതി തീരുമാനിച്ചിരുന്നില്ല. ഫെബ്രുവരിയില്‍ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് 23, 24 തീയതികളിലായി രണ്ട് ദിവസത്തെ പൊതുപണിമുടക്ക് രാജ്യത്താകമാനം നടത്താനാണ് ട്രേഡ് യൂണിയന്‍ സംഘടനകളുടെ തീരുമാനം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന, വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

Previous articleഏകെ-203 റൈഫിളുകൾ സ്വന്തമാക്കി ഇന്ത്യ; സൈനിക സഹകരണത്തിനുള്ള 10 വർഷത്തെ കരാർ പുതുക്കി
Next articleഹിന്ദുസ്ഥാൻ യുണിലിവർ സിഎംഡി സഞ്ജീവ് മേത്ത ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിന്റെ പ്രസിഡന്റാകും