Home News തൃശൂരിൽ 3,600 ലിറ്റര്‍ മദ്യവേട്ട; 2 പേര്‍ പിടിയിൽ

തൃശൂരിൽ 3,600 ലിറ്റര്‍ മദ്യവേട്ട; 2 പേര്‍ പിടിയിൽ

117
0

തൃശൂര്‍ ചേറ്റുവയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ചില്ലറവില്‍പ്പനയ്ക്കായി കൊണ്ടുവന്ന 3600 ലിറ്റര്‍ മദ്യ൦ പോലീസ് പിടികൂടി. മാഹിയില്‍ നിന്നാണ് 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശ മദ്യ൦ കൊണ്ട് വന്നത്. സംഭവത്തിൽ രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്.

എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണ് പ്രതികള്‍ മദ്യം കടത്താനിരുന്നത്. വിവിധ ബ്രാൻഡുകളിലുള്ള 3,600 ലിറ്റര്‍ അനധികൃത വിദേശമദ്യം, വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റെയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശ മദ്യവേട്ട നടത്തിയത്.

Previous articleകാരക്കോണം മെഡിക്കല്‍ കോളജിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്: സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ ഡി പരിശോധന
Next articleകുര്‍ബാന വിവാദം: എറണാകുളം-അങ്കമാലി ബിഷപ്പ് രാജിവച്ചു