Home News ദേശീയ പതാക ഉയര്‍ത്തി കെട്ടാനുള്ള ശ്രമം; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു യുവാവ് മരിച്ചു

ദേശീയ പതാക ഉയര്‍ത്തി കെട്ടാനുള്ള ശ്രമം; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു യുവാവ് മരിച്ചു

78
0

ദേശീയ പതാക ഉയര്‍ത്തിക്കെട്ടാന്‍ ശ്രമിക്കുന്നതിന്റെ ഇടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ബംഗളൂരുവിലാണ് ദാരുണമായ സംഭവം നടന്നത്.

മുപ്പത്തിമൂന്നുകാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ വിശ്വാസ് കുമാറാണ് മരിച്ചത്. നഗരത്തിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ദക്ഷിണ കന്നഡയിലെ സുള്ള്യയില്‍ നിന്നുള്ള വിശ്വാസ്.

ടെറസിലെത്തി തൂണിന് മുകളിലായി ദേശീയ പതാക കെട്ടാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വിശ്വാസ് തെന്നി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പിതാവായ നാരായണ്‍ ഭട്ടും ഭാര്യ വൈശാലിയും ചേര്‍ന്ന് വിശ്വാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ച് മണിയോടെ മരണപ്പെട്ടുവെന്ന് ഹെന്നൂര്‍ പൊലീസ് പറഞ്ഞു.

Previous articleസ്വാതന്ത്ര്യദിനത്തില്‍ സൈബറാബാദ് പൊലീസിന്റെ അതിഥിയായി ദുല്‍ഖര്‍
Next articleരോഹിതിനെ മറികടന്ന് വീണ്ടും ഗപ്റ്റില്‍ ഒന്നാമത്