Home News ചുറ്റികകൊണ്ട് തലയ്ക്കടിച്ചു, പ്രതികള്‍ക്ക് മണിച്ചനോട് മുന്‍വൈരാഗ്യം; കൊലപാതകം ആസൂത്രിതം

ചുറ്റികകൊണ്ട് തലയ്ക്കടിച്ചു, പ്രതികള്‍ക്ക് മണിച്ചനോട് മുന്‍വൈരാഗ്യം; കൊലപാതകം ആസൂത്രിതം

164
0

തലസ്ഥാനത്ത് കൊലക്കേസ് പ്രതിയായ മണിച്ചന്‍ എന്ന വിഷ്ണുവിന്റെ കൊലപാതകം ആസൂത്രിതം. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നും പോലീസ് അറിയിച്ചു

പ്രതികളായ മണികണ്ഠേശ്വരം സ്വദേശി ദീപക് ലാല്‍, വട്ടിയൂര്‍ക്കാവ് സ്വദേശി അരുണ്‍ ജി.രാജ് എന്നിവരാണ് വിഷ്ണുവിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇരുവരെയും ആറു മാസം മുന്‍പ് മര്‍ദിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ടപ്പോള്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് വിഷ്ണുവിനെ കൊന്നത്. കൊലപ്പെടുത്താന്‍ ഉറപ്പിച്ചാണ് ദീപക് ലാലും അരുണ്‍ ജി രാജും ലോഡ്ജില്‍ എത്തിയത്.അരുണ്‍ ജി രാജ് ചുറ്റികയുമായാണ് എത്തിയത്. ആറ് മാസം മുമ്പും പ്രതികള്‍ തമ്മിലടിച്ചിരുന്നു.

ആറ് മാസങ്ങള്‍ക്ക് മുന്‍പ് മണിച്ചന്‍ ഒരു തര്‍ക്കവുമായി ബന്ധപ്പെട്ട് അരുണിനെ ആക്രമിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് തീര്‍ക്കാന്‍ കൂടിയാണ് അരുണും ദീപക്കും ലോഡ്ജിലേക്ക് പോയത്. പിന്നീട് ഇവര്‍ ഒരുമിച്ചിരുന്ന മദ്യപിക്കുകയും ഒരു പാട്ട് പാടിയതിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഈ സമയത്താണ് കൈയില്‍ കരുതിയിരുന്ന ആയുധമെടുത്ത് മണിച്ചനേയും ഒപ്പമുണ്ടായിരുന്ന ഹരികുമാറിനേയും പ്രതികള്‍ ആക്രമിച്ചത്.

 

Previous articleമെട്രോ ട്രെയിനില്‍ ഭീഷണി സന്ദേശം എഴുതിയ സംഭവം; യുഎപിഎ ചുമത്തുന്നത് പരിഗണനയില്‍ ഇല്ലെന്ന് കമ്മീഷണര്‍
Next articleജമ്മു കശ്മീരില്‍ ഭീകരാക്രമണം; ബാങ്ക് മാനേജറെ ഭീകരര്‍ വെടിവെച്ചു കൊന്നു