Home News കെ.കെയുടെ മരണ൦; ‘അസ്വസ്ഥതയുണ്ടായെങ്കില്‍ കെ കെ അത് പറയണമായിരുന്നു’, ന്യായീകരണവുമായി തൃണമൂല്‍

കെ.കെയുടെ മരണ൦; ‘അസ്വസ്ഥതയുണ്ടായെങ്കില്‍ കെ കെ അത് പറയണമായിരുന്നു’, ന്യായീകരണവുമായി തൃണമൂല്‍

190
0

ഹോളിവുഡ് ഗായകനായ മലയാളി കൃഷ്ണകുമാര്‍ കുന്നത്തിന്റെ(കെ കെ) മരണത്തില്‍ പരിപാടിയുടെ സംഘാടകരെ ന്യായീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. പരിപാടിക്കിടെ അസ്വസ്ഥതയുണ്ടായെങ്കില്‍ കെ കെ അത് സംഘാടകരോട് പറയണമായിരുന്നെന്നും അസുഖമുണ്ടെങ്കില്‍ മുന്‍കരുതല്‍ എടുക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ കെ മരണപ്പെട്ടതിനാല്‍ താന്‍ കൂടുതല്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ശന്തനു സെന്‍ കൂട്ടിച്ചേര്‍ത്തു. കെ കെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കെ.കെയുടെ മരണത്തിൽ സംഘാടകർക്കെതിരെ ആരോപണങ്ങൾ ഉയരുകയാണ്. കൊൽക്കത്തയിലെ നസ്റുൾ മഞ്ച ഓഡിറ്റോറിയത്തിലായിരുന്നു സം​ഗീത പരിപാടി നടന്നത്. പരിപാടിക്കിടെ സംഘാടകരോട് വിവിധ പ്രശ്നങ്ങൾ കെകെ പറയുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ആഡിറ്റോറിയത്തിൽ 2400 പേർക്ക് മാത്രമേ ഇരിക്കാനുള്ള സൗകര്യമുള്ളൂ. എന്നാൽ 7000ൽ അധികം ആളുകൾ തിങ്ങി നിറഞ്ഞ നിലയിലായിരുന്നു ആഡിറ്റോറിയം. കലാകാരന്മാർ ഉണ്ടായിരുന്ന സ്റ്റേജിൽ ഉൾപ്പടെ സംഘാടകരുടെ ഭാ​ഗത്തുള്ള നൂറോളം പേർ തിങ്ങിനിറഞ്ഞിരുന്നു. ഇവിടെ കടുത്ത ചൂടാണ് ആ സമയം അനുഭവപ്പെട്ടിരുന്നത്. എസി പ്രവർത്തിക്കാത്ത സാഹചര്യവുമുണ്ടായി. ഇടയ്ക്ക് വെച്ച് കറണ്ടും പോയി.

സൗകര്യക്കുറവ് മൂലം പരിപാടി ചുരുക്കാമെന്ന് പല തവണ കെ.കെ തന്നെ പറഞ്ഞിരുന്നു. അസ്വസ്ഥതകൾ തീവ്രമായതോടെ ഒരു പാട്ടുകൂടി പാടി അദ്ദേഹം പരിപാടി അവസാനിപ്പിക്കുകയായിരുന്നു. ശേഷം ​ഗ്രീൻ റൂമിലെത്തുമ്പോൾ അവിടെ എ.സി പ്രവർത്തിച്ചിരുന്നില്ല. കൂടാതെ ജനങ്ങളുടെ തിക്കും തിരക്കും ഒഴിവാക്കാനായി ഫയർ എസ്റ്റിങ്യൂഷർ ഉപയോ​ഗിച്ചെന്നും അങ്ങനെ കാർബൺ ഡൈ ഓക്സൈഡ് വാതകം ശ്വസിക്കാനിടയായെന്നും ആരോപണമുണ്ട്.

കെ കെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. അതേസമയം മരണത്തില്‍ ദുരൂഹതയാരോപിച്ച് ബംഗാൾ സർക്കാരിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Previous articleഒസാമ ബിൻ ലാദന്റെ ഫോട്ടോ ഓഫീസിൽ സ്ഥാപിച്ചു ആരാധന; യുവാവിനെ സസ്പെൻഡ് ചെയ്തു
Next articleതിരുവനന്തപുരം ലോഡ്ജിലെ കൊലപാതകം; രണ്ട് പേരെ പോലീസ് പിടികൂടി