Home News കൃഷിയിടത്തിൽ കയറി; വയനാട്ടിൽ ആദിവാസി കോളനിയിലെ കുട്ടികൾക്ക് ക്രൂരമർദ്ദനം

കൃഷിയിടത്തിൽ കയറി; വയനാട്ടിൽ ആദിവാസി കോളനിയിലെ കുട്ടികൾക്ക് ക്രൂരമർദ്ദനം

51
0

വയനാട് നടവയൽ നെയ്ക്കുപ്പ ആദിവാസി കോളനിയിൽ കുട്ടികൾക്ക് അയൽവാസിയുടെ ക്രൂര മർദനം. കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചാണ് അയൽവാസിയായ രാധാകൃഷ്ണൻ കുട്ടികളെ മർദിച്ചത്. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളെയാണ് മർദിച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

ശീമക്കൊന്ന ഉപയോഗിച്ചുളള അടിയിൽ കുട്ടികളുെടെ കാലിനും പുറത്തും പരുക്കേറ്റു. മർദനമേറ്റ കുട്ടികളിൽ ഒരാൾ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായതാണ്. നടക്കാൻ വയ്യാത്ത നിലയിലാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി കേസെടുത്തത്. സംഭവത്തിൽ എസ് സി എസ് ടി അതിക്രമ നിരോധന നിയമപ്രകാരം രാധാകൃഷ്ണനെതിരെ കേണിച്ചിറ പൊലീസ് കേസെടുത്തു.

Previous articleനടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ സ്റ്റേ ചെയ്തു
Next articleബിഹാറിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; നിതീഷ് കുമാറിന് ആഭ്യന്തരം, ആർജെഡിക്ക് 16 മന്ത്രിമാർ