Home News കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല, ഇളവുമായി കര്‍ണാടക സര്‍ക്കാര്‍

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല, ഇളവുമായി കര്‍ണാടക സര്‍ക്കാര്‍

92
0

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

നിലവില്‍ കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍ടിപിസിആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി.

അതേസമയം രണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപന പശ്ചാത്തലത്തിലാണ് കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചേര്‍ന്ന യോഗത്തിന് ശേഷമാണ് കേരളം, ഗോവ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Previous articleഓണ്‍ലൈനായി പണം വായ്പ വാങ്ങി; സ്ത്രീകളുടെ ചിത്രങ്ങള്‍ പോണ്‍സൈറ്റുകളില്‍ പ്രചരിക്കുന്നതായി പരാതി
Next articleതുടർച്ചയായ രണ്ടാം സെഷനിലും നഷ്ടം; സെൻസെക്സ് 57892ലും നിഫ്റ്റി 17304ലും അവസാനിച്ചു