Home News നാളെ അവധിയില്ല, ശനിയാഴ്ചയും സ്‌കൂളില്‍ പോകണം 

നാളെ അവധിയില്ല, ശനിയാഴ്ചയും സ്‌കൂളില്‍ പോകണം 

48
0
കേരളത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ(20.8.22) പ്രവര്‍ത്തി ദിനമായിരിക്കും. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.
ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. 12ന് ആണ് സ്‌കൂള്‍ വീണ്ടും തുറക്കുന്നത്. സെപ്റ്റംബര്‍ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി വിദ്യാലയങ്ങള്‍ അടയ്ക്കും. ഈ വര്‍ഷം 9ദിവസമാണ് ഓണാഘോഷത്തിനായി അവധി നല്‍കുക.
Previous articleഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്
Next articleപടവുകളില്‍ നിന്നും കാല്‍ തെന്നി വീണു; സിനിമ ചിത്രീകരണത്തിനിടെ നടന്‍ നാസറിന് പരിക്ക്