ടിപ്പറിന്റെ ക്യാരിയര്‍ ഉയര്‍ത്തുന്നതിനിടയില്‍ വൈദ്യുത ലൈനില്‍ തട്ടി ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് മാവൂരാണ് അപകടം നടന്നത്. അപകടത്തില്‍ മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്.
രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. ബോഡിക്കുള്ളിലെ വെള്ളം കളയുന്നതിനായി ക്യാരിയര്‍ ഉയര്‍ത്തുന്നതിനിടെ മുകള്‍ ഭാഗം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. താഴെയിറങ്ങി ഡോര്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ജബ്ബാറിന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.