Home News മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

113
0

ഇടുക്കി മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അമ്പതാംമൈല്‍ സ്വദേശി ഗോപാലനെന്ന ആളെ പുലി ആക്രമിച്ചപ്പോള്‍ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഇന്നലെ രാത്രിയില്‍ അമ്പതാം മൈലില്‍ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മാങ്കുളം മേഖലയില്‍ പുലിയുടെ ശല്യം ഉണ്ട്. പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂടി സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് പുലര്‍ച്ചെ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നത്.

Previous articleഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ: ബ്രിട്ടനെ പിന്തള്ളി
Next articleതെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയില്‍