Home News വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; വളര്‍ത്തു മൃഗത്തെ ആക്രമിച്ചു കൊന്നു 

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; വളര്‍ത്തു മൃഗത്തെ ആക്രമിച്ചു കൊന്നു 

117
0
വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി. കടുവ മടുരില്‍ വളര്‍ത്തു മൃഗത്തെ ആക്രമിച്ചു കൊന്നു. മടൂര്‍ കോളനിയിലെ ശ്രീധരന്റെ പശുവിനെ കൊന്നത് തൊഴുത്തില്‍ നിന്ന്. ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
 മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി, പുല്ലു മല, വാകേരി പ്രദേശങ്ങളില്‍ ഒരു മാസമായി കടുവ ഭീതി തുടരുകയാണ്. കടുവ ഇറങ്ങിയതോടെ ആളുകള്‍ ഭീതിയിലാണ്. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് ഉന്നത വനം ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടങ്കില്‍ മാത്രമേ കടുവയെ പിടികൂടാന്‍ കൂട് പോലും സ്ഥാപിക്കാന്‍ നിര്‍വാഹമുള്ളൂ. അതിനാല്‍ ജനങ്ങളുടെ ആശങ്കയും സുരക്ഷയും കണക്കിലെടുത്ത് പ്രാഥമികമായി പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം
Previous article പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
Next articleസ്വപ്നയ്ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയയാള്‍ അറസ്റ്റില്‍