തൃശൂര്‍ പെരിങ്ങോട്ട്കരയില്‍ പോസ്റ്റ് ഓഫിസിന് തീയിട്ട പ്രതി പിടിയില്‍. വാടാനപ്പള്ളി സ്വദേശിയായ സുഹൈല്‍ ആണ് പിടിയിലായത്. പണം കിട്ടാത്തതിലുള്ള രോഷമാണ് തീയിടാന്‍ കാരണമെന്ന് പ്രതി പറയുന്നു
മോഷണം ശ്രമത്തിന് ശേഷമായിരുന്നു പോസ്റ്റ് ഓഫിസ് തീയിട്ടത്. ഫെബ്രുവരി മൂന്നിനാണ് സംഭവം. പെരിങ്ങോട്ട്കര പോസ്റ്റ് ഓഫിസില്‍ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ഓഫിസ് തീയിട്ട നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ് ഓഫീസിന് മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് അകത്ത് കടന്ന് ഓഫീസിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. ഓഫീസിലെ കമ്പ്യൂട്ടര്‍, പ്രിന്റര്‍, തപാല്‍ ഉരുപ്പടികള്‍, ആര്‍ഡി രേഖകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവ കത്തി നശിച്ചു എന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ പാസ്പോര്‍ട്ട്, ആധാര്‍, പാന്‍കാര്‍ഡ് തുടങ്ങിയവയും കത്തി നശിച്ചു. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരിയാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് അന്തിക്കാട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.