Home News ഉമാ തോമസ് ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്യും

ഉമാ തോമസ് ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്യും

259
0

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച നിയുക്ത എംഎല്‍എ ഉമാ തോമസിന്റെ സത്യപ്രതിജ്ഞ ഈ മാസം 15ന് നടക്കും. 15ന് രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. വന്‍ ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് തൃക്കാക്കരയില്‍ വിജയിച്ചത്

2021ല്‍ പി ടി തോമസ് നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഉമാ തോമസിന് ലഭിച്ചിരുന്നു. ഉമാ തോമസ് 72767 വോട്ടുകള്‍ നേടിയപ്പോള്‍ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് നേടിയത് 45,510 വോട്ടാണ്.

 

Previous articleപിണറായി വിജയന്റെയും കോടിയേരിയുടെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴി: ഷാജ് കിരണിന്റെ ശബ്ദരേഖ
Next articleഇനി ഓണ്‍ലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം