Home News തൃക്കാക്കര തൂത്തുവാരി യുഡിഎഫ്; ഉമ തോമസ് നിയമസഭയിലേക്ക്; സർവകാല റെക്കോഡ് വിജയ൦ 25112 വോട്ടിന്റെ ലീഡിന്

തൃക്കാക്കര തൂത്തുവാരി യുഡിഎഫ്; ഉമ തോമസ് നിയമസഭയിലേക്ക്; സർവകാല റെക്കോഡ് വിജയ൦ 25112 വോട്ടിന്റെ ലീഡിന്

201
0

തൃക്കാക്കരയിൽ ചരിത്രം കുറിച്ച് യുഡിഎഫിന്റെ ഉമ തോമസ്. 25112 വോട്ടിന്റെ സർവകാല റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയിൽ ഉമ ജയിച്ചു കയറിയത്. യുഡിഎഫിന്റെ ഉമ തോമസ് 70098 വോട്ടുകൾ നേടിയാണ് ചരിത്ര വിജയം നേടിയത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന് 45834 വോട്ട് ലഭിച്ചു. എൻഡിഎ സ്ഥാനാർഥിയായ എ എൻ രാധാകൃഷ്ണന് 12588 വോട്ടുകളാണ് ലഭിച്ചത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ നിർണ്ണായകമായി മാറുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കാണുന്നത്. മുഖ്യമന്ത്രി വന്ന് പ്രചാരണത്തിനിറങ്ങിയിട്ടും എൽഡിഎഫ് പരാജയപ്പെട്ടത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ച വിഷയമാകും. ഉമയുടെ വിജയം കേരളത്തിൽ ഭരണമാറ്റങ്ങൾക്ക് കാരണമാകില്ലെങ്കിലും ഇടത് സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള യുഡിഎഫിന്റെ ശക്തമായ ആയുധമാകും. സിൽവർ ലൈൻ അടക്കമുള്ള വികസന പദ്ധതികളുമായി മുന്നോട്ട് പോകുന്ന ഇടതുമുന്നണിക്ക് ജനപിന്തുണയുണ്ടോയെന്ന് ഈ വിജയത്തോടെ പ്രതിപക്ഷം ചോദ്യമുന്നയിക്കും. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട് നേതൃമാറ്റത്തിലേക്ക് പോയ കോൺഗ്രസിനും യുഡിഎഫിനും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ ഈ വിജയം സഹായിക്കും.

Previous article‘കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് വിധി; തൃക്കാക്കരയിലെ പരാജയത്തില്‍ എംഎം മണി
Next articleജനവിധി അംഗീകരിക്കുന്നു, എല്‍.ഡി.എഫിനേറ്റത് അപ്രതീക്ഷിത പരാജയം; കെ വി തോമസ്