Home News ആദ്യ ലീഡ് ഉമയ്ക്ക്; യുഡിഎഫിനു 71 വോട്ടിന്റെ ലീഡ്

ആദ്യ ലീഡ് ഉമയ്ക്ക്; യുഡിഎഫിനു 71 വോട്ടിന്റെ ലീഡ്

164
0

യുഡിഎഫിന്റെ തട്ടകമായ ഇടപ്പള്ളിയിൽ വോട്ടെണ്ണൽ തുടരുമ്പോൾ ആദ്യ ലീഡ് ഉമയ്ക്ക്. യുഡിഎഫിന്റെ ഉമ തോമസിന് 520 വോട്ടുകളാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന് 446 വോട്ട് ലഭിച്ചു. എൻഡിഎ സ്ഥാനാർഥിയായ എ എൻ രാധാകൃഷ്ണന് 80 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

വലിയ ഭരണമാറ്റങ്ങൾക്ക് കാരണമാകില്ലെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ നിർണ്ണായകം. സിൽവർ ലൈൻ അടക്കമുള്ള വികസന പദ്ധതികളുമായി മുന്നോട്ട് പോകുന്ന ഇടതുമുന്നണിക്ക് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാൻ സർക്കാരിന് മത്സരത്തിൽ ജയം അനിവാര്യമാണ്. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട് നേതൃമാറ്റത്തിലേക്ക് പോയ കോൺഗ്രസിനും യുഡിഎഫിനും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ മികച്ച ഭൂരിപക്ഷത്തിലെ വിജയം ആവശ്യമാണ്. കാലങ്ങളായി കോൺഗ്രസിന്റെ കോട്ട കൂടെയാണ് തൃക്കാക്കര.

Previous articleതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: സ്‌ട്രോംഗ് റൂം തുറന്നു, വോട്ടെണ്ണല്‍ ഉടൻ ആരംഭിക്കും
Next articleപി ടി യുടെ ഭൂരിപക്ഷം ഉമ മറികടക്കുമെന്ന്‌ ഡിസിസി പ്രസിഡണ്ട്; ഒന്നാം റൗണ്ട് അവസാനിക്കുമ്പോൾ 597 ന്റെ ലീഡുമായി ഉമ തോമസ്