Home News തൃക്കാക്കര തിരെഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ 4604 വോട്ടിന്റെ വ്യക്തമായ ലീഡുമായി ഉമ തോമസ്

തൃക്കാക്കര തിരെഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ 4604 വോട്ടിന്റെ വ്യക്തമായ ലീഡുമായി ഉമ തോമസ്

191
0

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 4604 വോട്ടിന്റെ വ്യക്തമായ ലീഡുമായി ഉമ തോമസ്. രണ്ടാം റൗണ്ടിൽ പിടിയ്ക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ലീഡാണ് ഉമയ്ക്ക് ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോള്‍ യുഡിഎഫിന് 141222 ഉം എല്‍ഡിഎഫിന് 9518ഉം ബിജെപിക്ക് 1223ഉം ലഭിച്ചിരിക്കുന്നത്. ഇതിനിടയിൽ ഡി സി സി ഓഫീസിനു മുന്നിൽ ആഘോഷ൦ ആരംഭിച്ചു കഴിഞ്ഞു.

വലിയ ഭരണമാറ്റങ്ങൾക്ക് കാരണമാകില്ലെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ നിർണ്ണായകം. സിൽവർ ലൈൻ അടക്കമുള്ള വികസന പദ്ധതികളുമായി മുന്നോട്ട് പോകുന്ന ഇടതുമുന്നണിക്ക് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാൻ സർക്കാരിന് മത്സരത്തിൽ ജയം അനിവാര്യമാണ്. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട് നേതൃമാറ്റത്തിലേക്ക് പോയ കോൺഗ്രസിനും യുഡിഎഫിനും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ മികച്ച ഭൂരിപക്ഷത്തിലെ വിജയം ആവശ്യമാണ്. കാലങ്ങളായി കോൺഗ്രസിന്റെ കോട്ട കൂടെയാണ് തൃക്കാക്കര.

Previous articleതൃക്കാക്കര തിരെഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 2223 വോട്ടിന്റെ വ്യക്തമായ ലീഡുമായി ഉമ തോമസ്
Next articleഅമേരിക്കയിൽ ആയുധങ്ങൾ നിരോധിക്കണമെന്ന്‌ ജോ ബൈഡൻ