Home News തൃക്കാക്കര തിരെഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 2223 വോട്ടിന്റെ വ്യക്തമായ ലീഡുമായി ഉമ തോമസ്

തൃക്കാക്കര തിരെഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 2223 വോട്ടിന്റെ വ്യക്തമായ ലീഡുമായി ഉമ തോമസ്

192
0

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസിനെ കൈവിടാതെ ജനങ്ങൾ. രണ്ടാം ഘട്ട വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 2223 വോട്ടിന്റെ വ്യക്തമായ ലീഡുമായി ഉമ തോമസ് മുന്നേറുകയാണ്. രണ്ടാം റൗണ്ടിൽ പിടിയ്ക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ലീഡാണ് ഉമയ്ക്ക് ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോള്‍ യുഡിഎഫിന് 6210 ഉം എല്‍ഡിഎഫിന് 3987ഉം ബിജെപിക്ക് 708ഉം ലഭിച്ചിരിക്കുന്നത്. ഇതിനിടയിൽ ഡി സി സി ഓഫീസിനു മുന്നിൽ ആഘോഷവും കെ വി തോമസിനെതിരെ മുദ്രാവാക്യം വിളിയും ഉയരുകയാണ്.

പിടിയ്ക്ക് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ഉമ തോമസ് മറികടക്കുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. തുടക്കത്തിൽ ഉമയ്ക്ക് ലഭിച്ചിരിക്കുന്ന ലീഡ് അവസാനം വരെ തുടരുമെന്നും വലിയ ഭൂരിപക്ഷത്തിൽ ഉമ വിജയിക്കുമെന്നും ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.

വലിയ ഭരണമാറ്റങ്ങൾക്ക് കാരണമാകില്ലെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ നിർണ്ണായകം. സിൽവർ ലൈൻ അടക്കമുള്ള വികസന പദ്ധതികളുമായി മുന്നോട്ട് പോകുന്ന ഇടതുമുന്നണിക്ക് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാൻ സർക്കാരിന് മത്സരത്തിൽ ജയം അനിവാര്യമാണ്. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട് നേതൃമാറ്റത്തിലേക്ക് പോയ കോൺഗ്രസിനും യുഡിഎഫിനും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ മികച്ച ഭൂരിപക്ഷത്തിലെ വിജയം ആവശ്യമാണ്. കാലങ്ങളായി കോൺഗ്രസിന്റെ കോട്ട കൂടെയാണ് തൃക്കാക്കര.

Previous articleപി ടി യുടെ ഭൂരിപക്ഷം ഉമ മറികടക്കുമെന്ന്‌ ഡിസിസി പ്രസിഡണ്ട്; ഒന്നാം റൗണ്ട് അവസാനിക്കുമ്പോൾ 597 ന്റെ ലീഡുമായി ഉമ തോമസ്
Next articleതൃക്കാക്കര തിരെഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ 4604 വോട്ടിന്റെ വ്യക്തമായ ലീഡുമായി ഉമ തോമസ്