Home News തൃക്കാക്കര വിധിയെഴുതി; വോട്ട് ചെയ്തത് 68.42%, വിജയപ്രതീക്ഷയുമായി മുന്നണികള്‍

തൃക്കാക്കര വിധിയെഴുതി; വോട്ട് ചെയ്തത് 68.42%, വിജയപ്രതീക്ഷയുമായി മുന്നണികള്‍

198
0

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് അവസാനിച്ചു. രാവിലെ മുതല്‍ മികച്ച പോളിങ് നടന്നു. ഉച്ചയ്ക്ക് ശേഷം പോളിങ് പെട്ടെന്ന് മന്ദഗതിയിലായത് പോളിങ് ശതമാനത്തെ നേരിയ തോതില്‍ ബാധിച്ചു. അവസാനത്തെ വിവരങ്ങളനുസരിച്ച് 68.42 ശതമാനമാണ് പോളിങ്ങ്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക.

2016ലാണ് തൃക്കാക്കരയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 74% ആയിരുന്നു അന്ന്. 2021ല്‍ 69.9% ആയിരുന്നു പോളിംഗ്. 1,96,805 വോട്ടര്‍മാരില്‍ 1,35,143 പേരാണ് വോട്ടു ചെയ്തത്. മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങള്‍ വിധി എഴുതി.

വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. പ്രശ്‌നങ്ങളില്ലാതെയാണ് തൃക്കാക്കരയില്‍ പോളിങ് അവസാനിച്ചത്. കള്ളവോട്ടിന് ശ്രമിച്ച പിറവം സ്വദേശിയെ പൊന്നുരുന്നിയില്‍ പൊലീസ് പിടികൂടിയതൊഴിച്ചാല്‍ കാര്യമായ യാതൊരു അനിഷ്ട സംഭവങ്ങളും വോട്ടിങിന്റെ ഒരു ഘട്ടത്തിലും ഉണ്ടായില്ല.

യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്ലൈന്‍ ജംക്ഷനിലെ ബൂത്ത് 50ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പര്‍ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. ജൂണ്‍ 3നു രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടും മണ്ഡലത്തിലുണ്ട്.

 

Previous articleകുരങ്ങുപനി; സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം
Next articleഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ; ദൃശ്യങ്ങള്‍ പൊതുയിടങ്ങളില്‍ പരസ്യപ്പെടുത്തരുത്, വിലക്കുമായി കോടതി