Home News തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ, അന്തിമഫല൦ പന്ത്രണ്ട് മണിയോടെ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ, അന്തിമഫല൦ പന്ത്രണ്ട് മണിയോടെ

175
0

രാഷ്ട്രീയ കേരളം ആകാംഷയോടെ കാത്തിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ജനവിധി അറിയാന്‍ ഇനി ഇരുപത്തിനാല് മണിക്കൂറുകൾ മാത്രം. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ നാളെ രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഏകദേശം എട്ടരയോടെ ആദ്യ സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും എത്തും. തൃക്കാക്കരയിൽ ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.

239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ ആണ് തൃക്കാക്കരയുടെ പുതിയ ചരിത്രമെഴുതുന്നത്. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളും. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും. കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകളാകും ആദ്യം എണ്ണുക. തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ വോട്ടുകളാണ് അവസാന റൗണ്ടുകളില്‍ എണ്ണുക.

അതേസമയം നാടിളക്കി പ്രചാരണം നടത്തിയിട്ടും ഏറ്റവും കുറഞ്ഞ പോളിംഗാണ് തൃക്കാക്കരയില്‍ ഇത്തവണ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്ക് നേർ ഇറങ്ങി നടത്തിയ വൻ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും പോളിംഗ് റെക്കോർഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാല്‍, വോട്ടെടുപ്പ് തീർന്നപ്പോൾ കണക്ക് കൂട്ടലുകളെല്ലാം തെറ്റി.

Previous articleഅമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; നാല് പേർ കൊല്ലപ്പെട്ടു
Next articleമുന്‍ഭാര്യക്കെതിരായ മാനനഷ്ടക്കേസിൽ ഡെപ്പിന് അനുകൂലമായ വിധി; ഹേർഡ് 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണം