ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. പോലീസുകാരൻ കൊല്ലപ്പെട്ട ഭീകരാക്രമണ കേസിലെ പ്രതിയു൦ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പുൽവാമയിലെ ദർഭഗം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ പുലർച്ചെവരെ നീണ്ടു. പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്.
കൊല്ലപ്പെട്ടവരിൽ ഒരാൾ പുൽവാമ സ്വദേശിയായ ലഷ്‌കർ ഇ ത്വയ്ബ ഭീകരനാണ്. ജുനൈദ് ഷീർഗോജ്രിയാണ് ലഷ്‌കർ ഇ ത്വായ്ബയുമായിൽ ചേർന്ന് പ്രവർത്തിക്കുന്നത്. ഇയാൾ നടത്തിയ ഭീകരാക്രമണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചത്.
പുൽവാമ സ്വദേശികളായ ഫൈസൽ നസീർ ഭട്ട്, ഇർഫാൻ മാലിക്ക് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് പേർ. ഇവരുടെ പക്കൽ നിന്നും എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.