കാസര്‍ഗോഡ് നാട്ടുകാര്‍ നോക്കിനില്‍ക്കെ മൂന്നനില കെട്ടിടം തകര്‍ന്നുവീണു. 15 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. കര്‍ണാടക കേരള അതിര്‍ത്തിയിലെ വോര്‍ക്കാടി സുങ്കതകട്ടയില്‍ രാവിലെയാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ കെട്ടിടത്തില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടകളും മറ്റും ഒഴിപ്പിച്ചിരുന്നു. ബിജെപി ഓഫീസും ബാക്കി ചെറുകിട വ്യാപിര സ്ഥാപനങ്ങളുമായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
കൃത്യമായി കെട്ടടത്തില്‍ നിന്നും കടകള്‍ മാറ്റിയത് വലിയ അപകടം ഒഴിവാക്കി. മൂന്നുനില കെട്ടിടത്തിന്റെ രണ്ടുനില റോഡ് നിരപ്പിലും ഒരു നില താഴെയുമായിരുന്നു സ്ഥിതിചെയ്തിരുന്നത്.