തന്റെ ജീവന് ഭീഷണിയുള്ളതായി വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നില്‍ ആവര്‍ത്തിച്ച് സ്വപ്‌ന സുരേഷ്. ആരോപണങ്ങള്‍ക്ക് തെളിവായി ഇതുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശങ്ങളും സ്വപ്‌ന സുരേഷ് പുറത്തുവിട്ടു.
പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകള്‍ വരുന്നതെന്ന് സ്വപ്ന വ്യക്തമാക്കിയിരിക്കുന്നത്.
താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. നേരത്തെ നെറ്റ് കോളുകള്‍ വഴിയായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്.എന്നാലിപ്പോള്‍ വിളിക്കുന്നയാള്‍ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയതായും സ്വപ്‌ന പറഞ്ഞു.