Home News വാക്‌സിന്‍ എടുക്കാത്തവരെ പൊതു സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കില്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മധുര

വാക്‌സിന്‍ എടുക്കാത്തവരെ പൊതു സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കില്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മധുര

78
0

കോവിഡിന്‌റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. തമിഴ്‌നാട്ടിലെ മധുരയിലാണ് നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുന്നത്.

വാക്‌സിന്‍ എടുക്കാത്തവരെ അടുത്ത ആഴ്ച മുതല്‍ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട്ടിലെ മധുര പ്രഖ്യാപിച്ചു.

‘ഒരു ഡോസ് വാക്സിനെങ്കിലും എടുക്കാന്‍ ഒരാഴ്ചത്തെ സമയം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. വാക്സിന്‍ എടുക്കാത്തവരെ ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല” മധുര കളക്ടര്‍ അനീഷ് ശേഖര്‍ പറഞ്ഞു.

 

Previous articleറോഡ് തകര്‍ന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുത്; മന്ത്രിയുടെ സാന്നിധ്യത്തില്‍ രൂക്ഷവിമര്‍ശനവുമായി ജയസൂര്യ
Next articleജവാദ് ചുഴലിക്കാറ്റ് ; ആന്ധ്രാപ്രദേശില്‍ 54,008 പേരെ മാറ്റിപ്പാര്‍പ്പിച്ചു; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്