Home News ‘സബ്കാ സാത്ത്, സബ്കാ വികാസ്’; പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ കടമയെന്ന് പ്രധാനമന്ത്രി

‘സബ്കാ സാത്ത്, സബ്കാ വികാസ്’; പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ കടമയെന്ന് പ്രധാനമന്ത്രി

322
0

‘സബ്കാ സാത്ത്, സബ്കാ വികാസ്’ തത്വമാണ് ബിജെപിക്ക് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ കടമയെന്നും പത്താന്‍കോട്ടിലെ പൊതു റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ സന്ത് രവിദാസിന്റെ പാത പിന്തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് സമയത്തും എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കി.

കൊവിഡ് സമയത്ത് പഞ്ചാബിലെ ദരിദ്രര്‍ ഉള്‍പ്പെടെ കോടിക്കണക്കിന് പൗരന്മാര്‍ക്ക് കേന്ദ്രം സൗജന്യ റേഷന്‍ നല്‍കി. വിവിധ രാജ്യങ്ങളില്‍ ആളുകള്‍ക്ക് ഭക്ഷണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ ആരും പട്ടിണി കിടക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തി. തനിക്കിത് വിശുദ്ധ സേവനമാണെന്നും മോദി പറഞ്ഞു.

എല്ലാവര്‍ക്കും സൗജന്യ വാക്‌സിനുകള്‍ ഉറപ്പാക്കിയതിനാല്‍ വാക്‌സിന്‍ രാജ്യത്തിന് ഒരു അനുഗ്രഹമായി മാറി. വാക്‌സിനുകള്‍ കാരണം സമ്പദ്വ്യവസ്ഥയും മെച്ചപ്പെട്ടു, ബിജെപി സര്‍ക്കാര്‍ അതിന് മുന്‍ഗണന നല്‍കി. 95 ശതമാനത്തിലധികം ആളുകള്‍ക്കും വാക്സിന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞുവെന്നും രണ്ടാമത്തെ ഡോസ് അതിവേഗം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Previous articleരാജ്യത്ത് 30,615 പുതിയ കോവിഡ് രോഗികള്‍
Next articleനിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും, മാര്‍ച്ച് 11-ന് ബജറ്റ്