Home News രാത്രിയില്‍ നഗ്നനായി വീടുകളിലെത്തി മോഷണം; ഒടുവില്‍ പിടിയില്‍

രാത്രിയില്‍ നഗ്നനായി വീടുകളിലെത്തി മോഷണം; ഒടുവില്‍ പിടിയില്‍

64
0

രാത്രി കാലങ്ങളാണ് നഗ്നനായ തലയില്‍ തുണിചുറ്റി വീടുകളില്‍ കയറി മോഷണം നടത്തുന്നയാള്‍ പിടിയില്‍. മലപ്പുറം ജില്ലയിലാണ് സംഭവം. ആള്‍താമസമില്ലാ്ത്ത വീടുകളിലും പ്രായമാവര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചുമാണ് ഇയാള്‍ മോഷണം നടത്തിയത്. സംഭവത്തില്‍ മഞ്ചേരി സ്വദേശിയായ അബ്ദുള്‍ കബീറാണ് അറസ്റ്റിലായിരിക്കുന്നത്.

കോഴിക്കോട് നിന്ന് കണ്ണൂരില്‍ മോഷണം നടത്താനായി എത്തിയപ്പോള്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇയാള്‍ക്കെതിരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 11 മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

Previous articleഡോക്ടറെ തല്ലി മുഖ്യമന്ത്രിയുടെ മകള്‍
Next articleജനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി, മിത്രങ്ങള്‍ക്ക് ഇളവ്; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി