പി സി ജോര്‍ജ്ജിന് എതിരെ പരാതി നല്‍കിയത് വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടാണെന്ന് സോളാര്‍ കേസ് പ്രതിയായ പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടലിനകത്ത് നടന്ന കാര്യങ്ങളുടെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നാണ് പരാതിക്കാരിയുടെ വാദം. കേസില്‍ പി.സി ജോര്‍ജിനെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് പരാതിക്കാരിയുടെ പ്രതികരണം.
തെളിവുകളെല്ലാം നേരത്തെ തന്നെ പൊലീസിനു നല്‍കിയിട്ടുണ്ട്. പി.സി ജോര്‍ജ് പീഡിപ്പിച്ചത് എസ്.ഐ.ടിയോട് അങ്ങോട്ട് പറയുകയായിരുന്നു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പരാതിക്കാരി പറഞ്ഞു. ഫോണ്‍ കാള്‍ റെക്കോര്‍ഡുകളും മറ്റുമാണ് തെളിവായി സമര്‍പ്പിച്ചിട്ടുള്ളതെന്നും 2014 മുതല്‍ പി.സി ജോര്‍ജുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
മാനസികമായ തയ്യാറെടുപ്പ് പരാതിനല്‍കാന്‍ ആവശ്യമായിരുന്നു. അതിനാലാണ് ഇന്ന് തന്നെ പരാതി നല്‍കിയതെന്നും ജോര്‍ജ് തന്റെ ശത്രുവായിരുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. മേയ് മാസത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ തന്നെയെന്തിന് വലിച്ചിഴയ്ക്കുന്നു എന്നറിയാനാണ് പി.സിയെ അദ്ദേഹത്തിന്റെ വീട്ടില്‍പോയി കണ്ടതെന്നും അവര്‍ പറഞ്ഞു.
തന്റെ പേര് വെളിപ്പെടുത്തിയതിനെ പരാതി നല്‍കുമെന്ന് പരാതിക്കാരി നേരത്തെ തന്നെ വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (അ) എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്ത മ്യൂസിയം പൊലീസ് ഉച്ചയ്ക് ശേഷമാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരി 10 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താല്‍പര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി രഹസ്യ മൊഴി നല്‍കിയിരുന്നു.