Home News പിണറായി വിജയന്റെയും കോടിയേരിയുടെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴി: ഷാജ് കിരണിന്റെ ശബ്ദരേഖ

പിണറായി വിജയന്റെയും കോടിയേരിയുടെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴി: ഷാജ് കിരണിന്റെ ശബ്ദരേഖ

208
0

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍ സമീപിച്ച ശബ്ദ സന്ദേശം സ്വപ്ന സുരേഷ് പുറത്തുവിട്ടു. പിണറായിയുടെയും കോടിയേരിയുടെയും പണം യുഎസിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്ന് ഷാജ് കിരണ്‍ പറയുന്നതും ശബ്ദരേഖയിലുണ്ട്. അതുകൊണ്ടാണ് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ എഫ്.സി.ആര്‍.എ. റദ്ദായതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ഷാജ് കിരണ്‍ പറയുന്ന ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രി തന്നെയാണ്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ഷാജ് കിരണ്‍. മുഖ്യമന്ത്രിയടക്കമുള്ള ആളുകളുടെ ബിനാമിയാണ് ഷാജ് കിരണ്‍. മൂന്നും അഞ്ചും ശതമാനം കമ്മീഷന്‍ വാങ്ങുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മാത്രമായ ഷാജിന് എങ്ങനെയാണ് ഇത്രയും കമ്പനികളുടെ ഡയറക്ടറാവാന്‍ കഴിയുന്നതെന്നും സ്വപ്ന സുരേഷ് ചോദിച്ചു.

ആരോടാണ് കളിക്കുന്നതെന്ന് അറിയാമോയെന്നും മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കില്ലെന്നും ഷാജ് കിരണ്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. ‘സിനിമയില്‍ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാന്‍ ആണെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളേല്‍ക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങള്‍ അകത്ത് പോയി കിടന്നാല്‍ നിങ്ങളുടെ മക്കള്‍ക്ക്, ഫാമിലിക്ക് എല്ലാം പ്രശ്‌നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം? ഷാജ് കിരണ്‍ ചോദിക്കുന്നണ്ട്.

Previous articleരാജാവ് നഗ്‌നനാണെന്നു പറയാന്‍ കൂട്ടത്തിലുള്ളവര്‍ക്ക് മടി; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഉമ തോമസ്
Next articleഉമാ തോമസ് ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്യും