Home News കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

161
0

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് മുതല്‍ കോഴിക്കോട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാര്‍ കൂട്ട അവധി എടുക്കാനായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അന്തേവാസി ചാടിപ്പോയി അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് സൂപ്രണ്ട് കെ.സി രമേശനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സൂപ്രണ്ടിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച കൂട്ട അവധി എടുത്ത് ഒ.പി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വിവിധ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വൈകുന്നതാണ് പ്രതിഷേധത്തിന് കാരണം. വാഹന മോഷണക്കേസുകളില്‍ റിമാന്‍ഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് കോട്ടക്കലില്‍ വാഹനാപകടത്തില്‍ മരിച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇയാള്‍ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് രാത്രി പുറത്തുകടന്നത്.

 

Previous articleയങ് ഇന്ത്യക്ക് വായ്പ നല്‍കിയത് നിയമപരം; രാഹുല്‍ ഗാന്ധി
Next articleഎ.കെ ആന്റണിയെയും പ്രതിപക്ഷ നേതാവിനെയും അപായപ്പെടുത്താന്‍ ശ്രമം: കെ സുധാകരന്‍